വന്‍ ജയം; ബെംഗളൂരുവില്‍ ഇന്ത്യയ്ക്ക് പരമ്പര ജയം

വന്‍ ജയം; ബെംഗളൂരുവില്‍ ഇന്ത്യയ്ക്ക് പരമ്പര ജയം

ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വന്‍ വിജയം. 238 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരേ നേടിയത്. ഇതോടെ പരമ്പര 2-0 ന് സ്വന്തമാക്കാനും ഇന്ത്യയ്ക്കായി. ഇന്ന് ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് പ്രതീക്ഷയോടെ ആണ് തുടങ്ങിയത് എങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു. 97-1 എന്ന നിലയില്‍ നിന്ന് 208 റണ്‍സില്‍ ലങ്കയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

സെഞ്ച്വറി നേടിയ ദിമുതെ കരുണരത്‌നെ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചു നിന്നത്. 107 റണ്‍സ് എടുത്ത കരുണരത്‌നയെ ജസപ്രീത് ബുമ്ര പുറത്താക്കിയതോടെ ശ്രീലങ്കന്‍ പോരാട്ടം അവസണിച്ചു. ഇന്ത്യയ്ക്കായി ബുമ്ര മൂന്ന് വിക്കറ്റും അശ്വിന്‍ നാലു വിക്കറ്റും നേടി.

ഇന്നത്തെ വിക്കറ്റുകളോടെ അശ്വിന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഡെയ്ല്‍ സ്റ്റെയിനെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തി. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇത് തുടര്‍ച്ചയായ പതിനേഴാം വിജയമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.