ജലന്ധര്‍: രാജ്യാന്തര കബഡി താരം സന്ദീപ് നംഗലിനെ മത്സരത്തിനിടെ അക്രമികള്‍ വെടി വെച്ചുകൊന്നു. ജലന്ധറിലെ മാലിയന്‍ ഗ്രാമത്തില്‍ കബഡി മത്സരത്തിനിടയിലായിരുന്നു സംഭവം.
തലയിലും നെഞ്ചിലുമായി 20 റൗണ്ട് വെടിയേറ്റെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ നംഗലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
10വര്‍ഷമായി സജീവ കബഡിതാരമായ നംഗല്‍ പഞ്ചാബിനുപുറമെ യു.എസ്.എ, കാനഡ, യു.കെ എന്നിവിടങ്ങളിലും ടൂര്‍ണമെന്റുകള്‍ കളിച്ചിട്ടുണ്ട്.