ന്യൂഡല്‍ഹി: മാര്‍ച്ച് 21ന് രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
കൂടാതെ അടുത്ത മാസം 12 മുതല്‍ 17 വരെ താങ്ങുവില വാരമായും ആചരിക്കും. താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.