വിദ്യാഭ്യാസമാണ് പ്രധാനം; കോടതി വിധി അനുസരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി

വിദ്യാഭ്യാസമാണ് പ്രധാനം; കോടതി വിധി അനുസരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ് വിഷയമെന്നും മറ്റൊന്നിനും പ്രാധാന്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ഭാവിയുടെ പ്രശ്നമാണെന്നും കോടതി വിധി അനുസരിച്ച്‌ സ്‌കൂളില്‍ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ആവശ്യമില്ലെന്നും നിലവിലെ നിരോധനം തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.