ഓപ്പറേഷന്‍ ഗംഗ നേരിട്ടത് സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍; ഉക്രെയ്‌നില്‍ നിന്ന് 22,500 ഇന്ത്യക്കാരെ തിരികെ എത്തിച്ചെന്ന് എസ് ജയശങ്കര്‍

ഓപ്പറേഷന്‍ ഗംഗ നേരിട്ടത് സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍; ഉക്രെയ്‌നില്‍ നിന്ന് 22,500 ഇന്ത്യക്കാരെ തിരികെ എത്തിച്ചെന്ന് എസ് ജയശങ്കര്‍

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ നിന്ന് 22,500 ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് ഓപ്പറേഷന്‍ ഗംഗ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സുമിയിലും ഖാര്‍കീവിലും കനത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് വലിയ ഏകോപനമാണ്. എംബസി ജീവനക്കാരുടെ സേവനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

കൂടാതെ നയതന്ത്രത്തലത്തില്‍ റഷ്യയുമായും ഇടപെടല്‍ നടത്തിയെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.