മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ ശമ്പളം നിശ്ചയിച്ച് ഉത്തരവായി; മാസം വെറും 2.60 ലക്ഷം രൂപ!

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ ശമ്പളം നിശ്ചയിച്ച് ഉത്തരവായി; മാസം വെറും 2.60 ലക്ഷം രൂപ!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കൗണ്‍സലായി നിയമിതനായ മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രന് ഒടുവില്‍ ശമ്പളം നിശ്ചയിച്ചു. പ്രതിമാസം 2.60 ലക്ഷം രൂപയായിരിക്കും ശമ്പളം.

രവീന്ദ്രനെ മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കൗണ്‍സലായി നിയമിച്ച് നേരത്തേ ഉത്തരവായിരുന്നെങ്കിലും, സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നില്ല. അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ മോഹന്‍ ജോസഫ്, കെ.പി. ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരത്തേ അഡ്വക്കേറ്റ് ജനറലിന്റെ പദവി അനുവദിച്ചിരുന്നു. നിയമോപദേഷ്ടാവിന് ഇത്രയും ശമ്പളം നല്കുന്നതിനെതിരേ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ടെങ്കിലും പരസ്യ പ്രതികരണം ആരും നടത്തില്ല.

ഒന്നാം പിണറായി സര്‍ക്കാരില്‍ പോലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയും മാധ്യമ ഉപദേഷ്ടാവായി ജോണ്‍ ബ്രിട്ടാസുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നത്. ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും രമണ്‍ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി പദവിയുമായിരുന്നു. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. ശമ്പളം കൈപ്പറ്റാതെയാണ് രമണ്‍ ശ്രീവാസ്തവയും ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിയുടെ ഉപദേശകരായി തുടര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.