വീണ്ടും കോവിഡ് ഭീഷണി; സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്ര നിര്‍ദേശം

വീണ്ടും കോവിഡ് ഭീഷണി; സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: ചൈന ഉള്‍പ്പടെ ചില രാജ്യങ്ങളില്‍ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അതീവജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് നിര്‍ദേശം.

ചൈന, ദക്ഷിണകൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. ചൈനയില്‍ ചൊവ്വാഴ്ച പ്രതിദിന രോഗികള്‍ 5000 കടന്നു. ബുധനാഴ്ച 3290 പേര്‍കൂടി രോഗബാധിതരായി.

ഒമിക്രോണിന്റെ ഉപവകഭേദമാണ് മുഖ്യമായി പടരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ജാഗ്രത തുടരാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. സാംപിളുകള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.