ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായെക്കും. എം ലിജുവിന്റെയും സതീശൻ പാച്ചേനിയുടെയും പേരുകൾക്കാണ് പ്രഥമ പരിഗണന.
ഇന്നലെ കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ എം ലിജുവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായി ലിജുവിന്റെ സ്ഥാനാർത്ഥിത്വം അംഗികരിക്കപ്പെടും എന്ന പ്രസ്താവനയും കെ.സുധാകരൻ നടത്തിയിരുന്നു.
ആന്ധ്രയുടെ ചുമതല വഹിയ്ക്കുന്ന ശ്രീനിവാസൻ കൃഷ്ണന്റെ പേരും അവസാന നിമിഷത്തിൽ പരിഗണനാ പട്ടികയിൽ കടന്ന് കൂടിയെന്നാണ് വിവരം. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പ്രിയങ്ക ഗാന്ധിയാണ് നിർദേശിച്ചത് എന്നാണ് കോൺഗ്രസ് വ്യത്തങ്ങൾ വ്യക്തമാക്കുന്നത്.