ചെന്നൈ: പാര്‍ക്കിങ് തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍ക്കാരിയുടെ വീടിന് മുമ്പില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ എ.ബി.വി.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരിച്ച വയോധിക ബന്ധുവഴി 2020-ലാണ് ആദമ്പാക്കം പൊലീസില്‍ പരാതി നല്‍കിയത്.
വീടിനു മുന്നില്‍ സുബ്ബയ്യ അശ്ലീല പ്രദര്‍ശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്ന സുബ്ബയ്യയെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ പ്രതിഷേധിച്ചതിന് പിടിയിലായ എ.ബി.വി.പി പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍.