രാജ്യസഭയിലേക്ക് യുവാക്കളെ അയയ്ക്കാന്‍ എഎപി; ഹര്‍ഭദനും ചദ്ദയും സന്ദീപും സ്ഥാനാര്‍ഥികള്‍

രാജ്യസഭയിലേക്ക് യുവാക്കളെ അയയ്ക്കാന്‍ എഎപി; ഹര്‍ഭദനും ചദ്ദയും സന്ദീപും സ്ഥാനാര്‍ഥികള്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലേക്ക് ആംആദ്മി സ്ഥാനാര്‍ഥികളായി ഹര്‍ഭജന്‍ സിംഗ്, രാഘവ് ചദ്ദ, സന്ദീപ് പഥക് എന്നിവരെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിക്കും. ഏഴ് സീറ്റുള്ള പഞ്ചാബില്‍ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടാന്‍ എഎപിക്ക് സാധിച്ചിരുന്നു. 18 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കില്ല. ഹര്‍ഭദജന് പുറമേ പാര്‍ട്ടിയുടെ ഡല്‍ഹി എംഎല്‍എയും ദേശീയ വക്താവുമായ രാഘവ് ചദ്ദയും പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിന്റെ ചുമതല വഹിച്ച നേതാവാണ് ചദ്ദ. ഈ യുവ നേതാവിന്റെ തന്ത്രങ്ങളാണ് അടിത്തട്ടില്‍ എഎപിക്ക് വലിയ പിന്തുണ ലഭിക്കാനിടയാക്കിയത്.

ഡല്‍ഹി ഐഐടിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് സന്ദീപ് പഥക്. പാര്‍ട്ടിയുടെ നയ രൂപീകരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അടിത്തറ ശക്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പഥകിനേയും കെജ്രിവാള്‍ പുകഴ്ത്തിയിരുന്നു. പഞ്ചാബില്‍ പ്രചാരണ പരിപാടികള്‍ തയാറാക്കിയത് പഥക് ആയിരുന്നു. യുവനേതാക്കളെ പരിഗണിക്കുന്നതിലൂടെ യുവാക്കളെ കൂടുതലായി ഒപ്പം നിര്‍ത്താമെന്ന് എഎപി കരുതുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.