മുംബൈ: വിവേക് അഗ്നിഹോത്രി സംവിധായം ചെയ്ത കാഷ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന 'കാഷ്മീര്‍ ഫയല്‍സ്' എല്ലാ ഇന്ത്യക്കാരും കാണണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ സിനിമയുടെ പ്രചാരണ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ആമീറിന്റെ പരാമര്‍ശം.
ആമീര്‍ ഖാന്റെ പരാമര്‍ശത്തിനെതിരേ ഇസ്ലാമിക മതമൗലികവാദികള്‍ രംഗത്തു വന്നിട്ടുണ്ട്. താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇസ്ലാമിസ്റ്റുകളുടെ വിദ്വേഷം പ്രചാരണം നടക്കുന്നുണ്ട്.
ചരിത്രത്തിന്റ ഭാഗമാണ് കാഷ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതെന്തോ അത് ദുഃഖകരമാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാരും കാണണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ആമീര്‍ പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന നടി ആലിയ ഭട്ടും ആമിര്‍ ഖാന്റെ അഭിപ്രായത്തോട് യോജിച്ചു.