വനമേഖലയില്‍ നിന്ന് മൃതദേഹം തോളില്‍ ചുമന്ന് അഞ്ച് കിലോമീറ്റര്‍ നടന്ന് വനിതാ എസ്.ഐ

വനമേഖലയില്‍ നിന്ന് മൃതദേഹം തോളില്‍ ചുമന്ന് അഞ്ച് കിലോമീറ്റര്‍ നടന്ന് വനിതാ എസ്.ഐ

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 65കാരന്റെ മൃതദേഹം വനമേഖലയിലൂടെ തോളില്‍ ചുമന്ന് അഞ്ച് കിലോമീറ്റര്‍ നടന്ന് വനിതാ എസ്.ഐ. വനത്തിലെ കടുത്ത ചൂട് പോലും അവഗണിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ജീവകാരുണ്യ പ്രവര്‍ത്തനം.

പ്രകാശം ജില്ലയിലെ ഹന്മന്തുണിപേട്ട് മണ്ഡലില്‍ ഹസിപേട്ട് വനത്തിലാണ് സംഭവം. കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് വനിതാ എസ്‌ഐ കൃഷ്ണ പവാനി 65കാരന്റെ മൃതദേഹം തോളിലേറ്റി കാട്ടില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. ദുര്‍ഘടം പിടിച്ച പാതയില്‍ അഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ കാല്‍നടയായി നടന്നത്.
മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാവാതെ വന്നതോടെയാണ് വനിതാ എസ്‌ഐ മുന്‍കൈയെടുത്തത്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി വനത്തില്‍ നിന്ന് നഗരപ്രദേശത്തെ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.
വനത്തില്‍ മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
വനത്തില്‍ നിന്ന് ഗ്രാമത്തിലെ റോഡ് വരെയാണ് ഇവര്‍ മൃതദേഹം തോളിലേറ്റിയത്.

തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് പുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും എസ്‌ഐയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.