സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി; 12-18 വയസിന് ഇടയിലുള്ളവര്‍ക്ക് നല്‍കും

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി; 12-18 വയസിന് ഇടയിലുള്ളവര്‍ക്ക് നല്‍കും

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി ലഭിച്ചു. 12 വയസിനും 18 വയസിനും ഇടയിലുള്ളവരില്‍ ഉപയോഗിക്കാനായാണ് വാക്‌സിന് അനുമതി നല്‍കിയത്.

അമേരിക്കയിലെ നോവാവാക്‌സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഡ് വാക്‌സിനാണ് കൊവോവാക്‌സ്. കോവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യത്തെ പ്രോട്ടീന്‍ വാക്‌സിനെന്ന പ്രത്യേകതയും ഇതിനുണ്ട്.

18 വയസിന് മുകളിലുള്ളവര്‍ക്ക് കൊവോവാക്‌സ് ഉപയോഗിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.