കെ റെയിലിൽ അവകാശം തള‌ളി കേന്ദ്ര സർക്കാർ; പദ്ധതിയില്‍ ഒട്ടും തിടുക്കം കാട്ടരുതെന്ന് അശ്വിനി വൈഷ്‌ണവ്

കെ റെയിലിൽ അവകാശം തള‌ളി കേന്ദ്ര സർക്കാർ; പദ്ധതിയില്‍ ഒട്ടും തിടുക്കം കാട്ടരുതെന്ന് അശ്വിനി വൈഷ്‌ണവ്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ അവകാശം തള‌ളി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ്. 63000 കോടി രൂപയാണ് പദ്ധതി ചെലവ് വരികയെന്ന സര്‍ക്കാര്‍ വാദമാണ് മന്ത്രി രാജ്യസഭയിലെ പ്രസ്‌താവനയില്‍ തള‌ളിയത്.

ഒരുലക്ഷം കോടിയിലധികം ചെലവ് പദ്ധതിയ്‌ക്ക് വരുമെന്നാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.'കേരളം ഈ പദ്ധതിയില്‍ ഒട്ടും തിടുക്കം കാട്ടരുത്. വളരെ ചിന്തിച്ച്‌ മാത്രം തീരുമാനമെടുക്കണം' എന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പ്രതികരിച്ചു.

'ഇത് ഒറ്റ ലൈനില്‍ ട്രെയിന്‍ ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.