യുപിയിലെ മദ്രസകളില്‍ ഇനി ദേശീയഗാനം നിര്‍ബന്ധം; കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിനെതിരേ ഇസ്ലാമിസ്റ്റുകള്‍

യുപിയിലെ മദ്രസകളില്‍ ഇനി ദേശീയഗാനം നിര്‍ബന്ധം; കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിനെതിരേ ഇസ്ലാമിസ്റ്റുകള്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്തി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ക്ലാസുകള്‍ ആരംഭിക്കും മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുപി മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. കുട്ടികള്‍ മത തീവ്രവാദത്തിലേക്ക് തിരിയുന്നതില്‍ നിന്ന് തടയാന്‍ ദേശീയഗാനം സഹായിക്കുമെന്ന് മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്ക്ഹര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

യുപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്ര മുസ്ലീം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. വിശ്വാസത്തിലുള്ള കടന്നു കയറ്റത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് ചില മുസ്ലീം സംഘടനകള്‍ പറഞ്ഞു. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉത്തരവെന്നത് ശ്രദ്ധേയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.