ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പൂര്‍ണമായി നീക്കുന്നു. സാധാരണ നിലയില്‍ വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന്2020 മാര്‍ച്ച് മാസത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞരണ്ടുവര്‍ഷക്കാലം വിമാന സര്‍വ്വീസുകള്‍ നടത്തിയത്.
കോവിഡ് വ്യാപനംകുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ വിമാന സര്‍വ്വീസിനായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നത്. വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാനുമതിക്കും ഇനി മുതല്‍ തടസമുണ്ടാകില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.