ബിഹാര്‍ മുഖ്യമന്ത്രിക്കു നേരെ കൈയേറ്റം; നിതീഷ് കുമാറിന് മര്‍ദനമേറ്റത് സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കേ

ബിഹാര്‍ മുഖ്യമന്ത്രിക്കു നേരെ കൈയേറ്റം; നിതീഷ് കുമാറിന് മര്‍ദനമേറ്റത് സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കേ

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മര്‍ദനമേറ്റു. സ്വന്തം നാടായ ഭഖ്തിയാര്‍പുറില്‍ വച്ചാണ് ഒരു യുവാവ് നിതീഷിനെ ആക്രമിച്ചത്. സുരക്ഷ ജീവനക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമണം. യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നിതീഷിന്റെ മണ്ഡലത്തിലെ ഒരു ആശുപത്രി സമുച്ചയത്തില്‍ വച്ചായിരുന്നു സംഭവം. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. അതിനിടെയിലാണ് ആള്‍ക്കൂട്ടത്തിലൂടെ ഒരു യുവാവ് കടന്നു വന്ന് മുഖ്യമന്ത്രിയെ ആക്രമിച്ചത്.

വേദിയിലെത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടി. ആക്രമണത്തെ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ അപലപിച്ചു.



രണ്ടു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ബിഹാറിലെ മോധുബാനിയില്‍ വെച്ച് നിതീഷ് കുമാറിന് ആക്രമണം നേരിടേണ്ടി വന്നിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അപലപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.