യോഗി മന്ത്രി സഭയിലെ 49 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍

യോഗി മന്ത്രി സഭയിലെ 49 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍

ലക്നൗ: യു.പിയില്‍ യോഗി മന്ത്രി സഭയിലെ 49 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍. 22 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കുമെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്.

തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ.ഡി.ആറാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 45 മന്ത്രിമാരുടെ വിവരങ്ങളാണ് പരിശോധിച്ചത്. മന്ത്രിമാരില്‍ 49 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതില്‍ 44 ശതമാനം പേര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യമാണ് നിലവിലുള്ളത്.

87 ശതമാനം കോടിപതികളാണ്. ഒമ്പത് കോടിയാണ് യു.പി മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി. മായ​ങ്കേശ്വര്‍ ശരണ്‍ സിംഗാണ് ആസ്തിയില്‍ ഒന്നാമത്. (58.07 കോടി). എം.എല്‍.സിയായ ധര്‍മ്മവീര്‍ സിംഗിനാണ് ഏറ്റവും കുറവ് സ്വത്തുള്ളത്. 42.91 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.