അമിത് ഷായുടെ ചണ്ഡിഗഡ് പരാമര്‍ശം; എതിര്‍ത്ത് ആംആദ്മിയും പ്രതിപക്ഷ പാര്‍ട്ടികളും

അമിത് ഷായുടെ ചണ്ഡിഗഡ് പരാമര്‍ശം; എതിര്‍ത്ത് ആംആദ്മിയും പ്രതിപക്ഷ പാര്‍ട്ടികളും

ചണ്ഡിഗഡ്: ചണ്ഡിഗഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അതേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ ആംആദ്മിയും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത്. അമിത് ഷായുടെ ഇടപെടല്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് ആംആദ്മി വ്യക്തമാക്കി.

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിനുമേല്‍ പഞ്ചാബിനുള്ള നിയന്ത്രണാധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ശിരോമണി അകാലിദളും ആരോപിച്ചു.

പഞ്ചാബില്‍ ഭരണം പിടിക്കാമെന്നു വ്യാമോഹിച്ച ബിജെപി, ആംആദ്മി പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തില്‍ പതറിപ്പോയെന്നും ബിജെപിയുടെ പരിഭ്രാന്തിയാണ് ഈ പ്രഖ്യാപനത്തിലുടെ വെളിവായതെന്നും എഎപി തുറന്നടിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.