ബീഹാറില്‍ ജെഡിയു നേതാവ് ദീപക് മേത്ത വെടിയേറ്റു മരിച്ചു

ബീഹാറില്‍ ജെഡിയു നേതാവ് ദീപക് മേത്ത വെടിയേറ്റു മരിച്ചു

പാട്‌ന: ബീഹാറിലെ ദനാപൂരില്‍ മുതിര്‍ന്ന ജനതാദള്‍ നേതാവ് ദീപക് കുമാര്‍ മെഹ്ത വെടിയേറ്റ് മരിച്ചു. നെഞ്ചിലും തലയിലും ഉള്‍പ്പെടെ അഞ്ച് ബുള്ളറ്റുകളാണ് മേത്തയുടെ ശരീരത്തില്‍ പതിച്ചത്.

നഗര്‍ പരിഷത്ത് ദനാപൂര്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മെഹ്ത.ജെ.ഡി.യു വൈസ് പ്രസിഡന്റ് ഉപേന്ദ്ര കുശ്‌വാഹയുമായി അടുത്ത ബന്ധമായിരുന്നു മെഹ്തക്ക്. വിവരമറിഞ്ഞയുടന്‍ കുശ്വാഹ മെഹ്തയുടെ വീട്ടില്‍ പാഞ്ഞെത്തി. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും കുറ്റവാളികള്‍ ആരായാലും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദനാപൂരില്‍ നിന്നാണ് ദീപക് മെഹ്ത രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍.എല്‍.എസ്പി) ടിക്കറ്റില്‍ മത്സരിച്ചത്. അത് പിന്നീട് ജെ.ഡി.യുവുമായി ലയിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.