ജമ്മു: ജമ്മുവിലെ സോപോറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് സ്ത്രീ. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് ക്യാംപിന് നേരെ ബോംബെറിഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇവര്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബോംബ് എറിഞ്ഞതിന് പിന്നാലെ യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തീ പടര്‍ന്നെങ്കിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീയണച്ചു. ഇതിന്റെ വീഡി യോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.