'ആദ്യമായിട്ടാണ് അവനെ ഇങ്ങനെ കാണുന്നത്; ആളുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവന്‍': വില്‍ സ്മിത്തിന്റെ അമ്മ കരോളിന്‍

 'ആദ്യമായിട്ടാണ് അവനെ ഇങ്ങനെ കാണുന്നത്; ആളുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവന്‍': വില്‍ സ്മിത്തിന്റെ അമ്മ കരോളിന്‍

ലോസ് എയ്ഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേളയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ വേദിയില്‍ കയറിച്ചെന്ന് മുഖത്തടിച്ചത് ഏറെ വിവാദമായിരുന്നു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വില്‍ സ്മിത്തിന്റെ അമ്മ കരോളിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

'ആളുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വില്‍ സ്മിത്ത്. ഇങ്ങനെ അവനെ കാണുന്നത് ആദ്യമായാണ്. അവന്റെ ജീവിതത്തില്‍ ഇങ്ങനൊരു സംഭവം നടക്കുന്നതും ആദ്യമായാണ്. അവന്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്നും എത്രത്തോളം കഠിനാദ്ധ്വാനി ആണെന്നും എനിക്കറിയാം'- കരോളിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓസ്‌കര്‍ പ്രഖ്യാപന വേളയില്‍ ഭാര്യ ജേഡയെ അവതാരകന്‍ കളിയാക്കിയതാണ് പെട്ടെന്ന് സ്മിത്തിനെ പ്രകോപിപ്പിച്ചത്. അകാരണമായി മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗമാണ് ജേഡയെ ബാധിച്ചിരിക്കുന്നത്.

പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് അവതാരകനായ ക്രിസ് റോക്ക് സ്മിത്തിന്റെ ഭാര്യയെ കളിയാക്കിയതും സ്മിത്ത് അദ്ദേഹത്തെ അടിച്ചതും. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സ്മിത്ത് ഖേദ പ്രകടനവും നടത്തിയിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.