ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോടതി നടപടികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി സുപ്രീം കോടതി. ഏപ്രില്‍ നാല് മുതല്‍ കോടതി നടപടികള്‍ പൂര്‍ണമായും നേരിട്ട് നടത്തും.
ഓണ്‍ലൈന്‍ വാദം ആവശ്യപ്പെടുന്ന അഭിഭാഷകര്‍ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അനുവാദം നല്‍കും. നിലവില്‍ നേരിട്ടും ഓണ്‍ലൈനായുമായാണ് കോടതി നടപടികള്‍ നടത്തുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ കോടതി നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു.