മോഡി ഇടപ്പെട്ടാല്‍ പുടിന്‍ യുദ്ധം നിര്‍ത്തും; ഇന്ത്യയോട് ഇടപെടല്‍ ആവശ്യപ്പെട്ട് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി

മോഡി ഇടപ്പെട്ടാല്‍ പുടിന്‍ യുദ്ധം നിര്‍ത്തും; ഇന്ത്യയോട് ഇടപെടല്‍ ആവശ്യപ്പെട്ട് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഉക്രെയ്ന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യസ്ഥത വഹിക്കാന്‍ തയാറായാല്‍ സ്വാഗതം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ദിമിത്രോ കുലേബ.

റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുടിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്. പുടിന്റെ മനസു മാറ്റാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി മോഡിയാണെന്നും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനം രേഖപ്പെടുത്തി. ടാങ്കറുകളും വിമാനവുമായി റഷ്യ എത്തുന്ന ദിവസം വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈന്‍ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോഡിയുമായി കുലേബ ചര്‍ച്ച നടത്തിയേക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.