കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ തുടര്‍ച്ചയായി ഉണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ മരണം 25 ആയി. വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ കാബൂളിലാണ് സ്ഫോടനങ്ങള്‍ നടന്നതെന്ന് അഫ്ഗാന്‍ സുരക്ഷാ സേന വ്യക്തമാക്കി.
മൂന്ന് സ്ഫോടനങ്ങളാണ് ഹൈസ്‌കൂളില്‍ നടന്നതെന്ന് കാബൂള്‍ കമാന്‍ഡറിന്റെ വക്താവ് ഖാലിദ് സദ്രാന്‍ പഞ്ഞു. സുന്നി തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയത്. ഷിയാ, ഹസാര വിഭാഗത്തിലുള്ളവരാണ് മരിച്ചവര്‍. മതന്യൂനപക്ഷമാണ് ഹസാരകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ അക്രമ സംഭവങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. താലിബാന്‍ അധികാരം നേടിയതോടെ എല്ലാം സുരക്ഷിതമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വന്‍ തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായതായിട്ടാണ് യുഎസ് അടക്കമുള്ളവര്‍ വിലയിരുത്തുന്നത്.