യുഎസ് സുപ്രീം കോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു

യുഎസ് സുപ്രീം കോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു

വാഷിങ്ടണ്‍: യുഎസ് സുപ്രീംകോര്‍ട്ടിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയയാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചതായി വാഷിങ്ടണ്‍ ഡിസി മെട്രോ പോളിറ്റന്‍ പോലീസ് അറിയിച്ചു. കൊളറാഡോ സ്വദേശിയായ വെയ്ന്‍ ബ്രൂസ് എന്ന 50 കാരനാണ് മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കോടതിയ്ക്കു വെളിയില്‍ ആത്മഹത്യാ ശ്രമം ഉണ്ടായത്. ഉടന്‍ തന്നെ പോലീസ് ഇടപെടുകയും പരിക്കേറ്റ ആളെ ഹെലികോപ്ടറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.



സംഭവത്തിന് ഭീകരാക്രമണ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള രണ്ട് വഴികള്‍ പോലീസ് അടച്ചിരുന്നു. പിന്നീട് തെരുവുകള്‍ വീണ്ടും തുറന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്-

https://cnewslive.com/news/27394/man-tries-to-set-himself-on-fire-outside-us-supreme-court


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.