ഇസ്ലാമാബാദ്: പാക്കിസ്ഥാന് കരസേനയുടെ ചെക്പോസ്റ്റിനു നേരെ അഫ്ഗാനിസ്ഥാനില്‍ നിന്നുണ്ടായ വെടിവയ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഉത്തര വസിറിസ്ഥാനിലെ ദേവഗര്‍ പ്രദേശത്തേക്കാണ് ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടി ഉതിര്‍ത്തത്. പാക്ക് സേനയും പ്രത്യാക്രമണം നടത്തി.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരര്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനെ പാക്കിസ്ഥാന് അപലപിച്ചു. ഒരു ഭീകരസംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
രണ്ട് മാസമായി ഈ മേഖലയില്‍ ഉത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഈ മാസം ആദ്യം ഏഴ് പാക്ക് സൈനികരെയും മാര്‍ച്ചില്‍ നാല് സൈനികരെയും ഭീകരര്‍ കൊലപ്പെടുത്തി. അഫ്ഗാനിലും സ്ഫോടനങ്ങള്‍ ഏറിവരുകയാണ്. കഴിഞ്ഞ ദിവസം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്.