ബാങ്കോക്ക്: മ്യാന്‍മാറില്‍ പട്ടാളം ഒരു വര്‍ഷം മുന്‍പു പുറത്താക്കിയ മുന്‍ നേതാവ് ഓങ് സാന്‍ സൂചിക്ക് അഴിമതിക്കേസുകളില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൈക്കൂലിയായി സ്വര്‍ണവും പണവും കൈപ്പറ്റിയെന്ന കേസിലാണു വിധി.
2012-18 ല്‍ യാങ്കൂണ്‍ മുഖ്യമന്ത്രി ഫ്യോ മിന്‍ തെയിന്റെ കയ്യില്‍നിന്ന് ആറു ലക്ഷം ഡോളറും ഏഴ് സ്വര്‍ണക്കട്ടികളും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ആരോപണം അന്ന് തന്നെ സൂചി നിഷേധിച്ചിരുന്നു.
വിധി വന്ന ശേഷം സൂചിയുടെ അഭിഭാഷകര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതും വിലക്കി. സര്‍ക്കാര്‍ ചാനലാണ് വിശദാംശങ്ങള്‍ പുറത്തറിയിച്ചത്.
നിയമവിരുദ്ധമായി വോക്കി ടോക്കികള്‍ ഇറക്കുമതി ചെയ്‌തെന്ന കേസില്‍ ആറു വര്‍ഷത്തെ തടവുശിക്ഷ നേരത്തേ വിധിച്ചിരുന്നു. മറ്റ് ഒന്‍പപത് അഴിമതിക്കേസുകളില്‍ വിചാരണ നടക്കുന്നു.