സൂക്ഷിച്ചു നോക്കേണ്ടാ..., ഫഹദ് ഫാസില്‍ തന്നെയാണ് ദേ ഇത്: വൈറലായി താരത്തിന്റെ കുട്ടിക്കാല വീഡിയോ

സൂക്ഷിച്ചു നോക്കേണ്ടാ..., ഫഹദ് ഫാസില്‍ തന്നെയാണ് ദേ ഇത്: വൈറലായി താരത്തിന്റെ കുട്ടിക്കാല വീഡിയോ

 മലയാളികള്‍ക്കിടയില്‍ മാത്രമല്ല രാജ്യാന്തര സിനിമാ മേഖലയില്‍ പോലും ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. നിരവധി സൂപ്പര്‍ ഹിറ്റ് സിമിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്നതിലും ഉപരി അഭിനയ മികവുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരം എന്ന നിലയിലും ഫഹദ് ഫാസില്‍ ശ്രദ്ധേയനാണ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തേയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിച്ച് താരം പ്രക്ഷകരുടെ കൈയടി നേടുന്നു.

എന്നാല്‍ ഏതാണ് ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ച സിനിമ. ഈ ചോദ്യം ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം കൈയെത്തും ദൂരത്ത് എന്ന ചിത്രമായിരിക്കും. 2002-ല്‍ പ്രേക്ഷകരിലേക്കെത്തിയ കൈയെത്തും ദൂരത്ത് എന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ഫാസിലാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

എന്നാല്‍ കൈയെത്തും ദൂരത്ത് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഫഹദ് ഫാസില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതും ഒരു ചെറിയ റോളില്‍. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ബാലതാരമായി പ്രത്യക്ഷപ്പെടുന്നത്. സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റ ചിത്രവും ഇതു തന്നെയാണെന്ന് വേണമെങ്കില്‍ പറയാം.

1992-ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് പ്രേക്ഷകരിലേക്കെത്തിയത്. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ഫാസിലാണ് എന്നതാണ് മറ്റൊരു കൗതുകം. മമ്മൂട്ടിയും ശോഭനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഈ സിനിമയിലെ ചെറിയൊരു പാര്‍ട്ടി സീനില്‍ കുഞ്ഞു ഫഹദ് ഫാസിലിനെ ദൃശ്യമാകുന്നുണ്ട്. ഈ സിനിമാ രംഗം സമൂഹമാധ്യമങ്ങളിലടക്കം നേരത്തെ തന്നെ ശ്രദ്ധ നേടിയതുമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.