പ്ലാസ്റ്റിക്കുകൊണ്ട് ഒരു വീടൊരുങ്ങിയപ്പോള്‍

പ്ലാസ്റ്റിക്കുകൊണ്ട് ഒരു വീടൊരുങ്ങിയപ്പോള്‍

പ്ലാസ്റ്റിക് ഉപയോഗിച്ച് ഒരു വീട് ഒരുക്കാന്‍ സാധിക്കുമോ. ഈ ചോദ്യം കേട്ടാല്‍ പലരും നെറ്റി ചുളിക്കും. മാത്രമല്ല അത്തരത്തില്‍ വീടൊരുക്കാന്‍ സാധിക്കില്ല എന്നുമായിരിക്കും പലരും നല്‍കുന്ന മറുപടി. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ട് ഒരു വീടൊരുങ്ങിയിരിക്കുകയാണ്. കര്‍ണാടകയിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വീട് ഒരുങ്ങിയിരിക്കുന്നത്.

റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ വീട് ഒരുക്കിയത്. കര്‍ണാടകയിലെ പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച് ഇന്ത്യ ഫൗണ്ടേഷനാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്കിനെ വിനിയോഗിച്ചിരിക്കുന്നത്. ഏകദേശം 1500 കിലോയോളം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം.

ഏകദേശം നാരലര ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണച്ചെവായി കണക്കാക്കപ്പെടുന്നത്. പരിസ്ഥിതി സാഹര്‍ദപരമായാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതും. വീടുകളില്‍ പോയി മാലിന്യം നീക്കം ചെയ്യുന്ന ഒരു സ്ത്രീക്കു വേണ്ടിയാണ് പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍ ഇത്തരത്തിലൊരു വീട് ഒരുക്കിയത്.

ഉപയോഗ ശേഷം പലരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പലപ്പോഴും പ്രകൃതിക്ക് തന്നെ ഹാനികരമാകുന്നു. എന്നാല്‍ ഈ സംഘടന അത്തരം പ്ലാസ്റ്റിക്കുകളെ സംസ്‌കരിച്ചെടുത്ത ശേഷം ഗുണകരമായ രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വീടൊരുക്കുന്നതിന് ചെലവും വളരെ കുറവാണ് എന്നതാണ് മറ്റൊരു മേന്മ.

വീടു നിര്‍മിക്കുന്നതിനായി സംസ്‌കരിച്ചെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് വിവിധ പാനലുകള്‍ തയറാക്കി. 25 കിലോഗ്രാം പ്ലാസ്റ്റിക് വീതം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഓരോ പാനലുകളും തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ അറുപത് പാനലുകള്‍ തയാറാക്കി വീടിനു വേണ്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.