കൊള്ളാലോ അഭിനയം; ഈ നായയ്ക്ക് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം ഉറപ്പ്: വീഡിയോ

കൊള്ളാലോ അഭിനയം; ഈ നായയ്ക്ക് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം ഉറപ്പ്: വീഡിയോ

നിരവധിയാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള രസകരവും കൗതുകം നിറയ്ക്കുന്നതുമായ കാഴ്ചകള്‍. മനുഷ്യര്‍ മാത്രമല്ല പലപ്പോഴും ഇത്തരം കൗതുകക്കാഴ്ചകളിലെ താരം. മൃഗങ്ങളും പക്ഷികളും എല്ലാം മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ താരമാകാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരു നായയാണ്. അഭിനയത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ് ഈ വളര്‍ത്തു നായ. ഉടമയെ അതിവിദഗ്ധമായി അഭിനയിത്തിലൂടെ പറ്റിച്ചിരിക്കുന്ന നായയുടെ വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതും.

സംഭവം ഇങ്ങനെ- ഒരു ട്രോയില്‍ നിന്നും ഭക്ഷണം മേശപ്പുറത്ത് എടുത്തു വയ്ക്കുകയാണ് യജമാനന്‍. സമീപത്തായി നായയും ഉണ്ട്. എന്നാല്‍ ഭക്ഷണം എടുത്തു വെച്ച ശേഷം യജമാനന്‍ അലല്‍പം മാറി നില്‍ക്കുന്നു. അതും നായയ്ക്ക് കാണാന്‍ സാധിക്കാത്ത വിധത്തില്‍. ഈ സമയത്ത് നായ ഭക്ഷണം കഴിച്ചു.

എന്നാല്‍ തുടര്‍ന്നുള്ള നായയുടെ പ്രവര്‍ത്തിയാണ് ചിരി നിറയ്ക്കുന്നത്. തനിയെ ട്രോ തുറന്ന് നായ ഭക്ഷണം എടുക്കുന്നു. ഉടമ വെച്ചതുപോലെ തന്നെ മേശപ്പുറത്ത് വയ്ക്കുന്നു. ശേഷം 'ഞാന്‍ ഒന്നും അറിഞ്ഞതുമില്ല, കഴിച്ചതുമില്ല' എന്ന ഭാവത്തില്‍ ഒരു നില്‍പ്പും. ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു ചിരി നിറയ്ക്കുന്ന ഈ രസികന്‍ വീഡിയോ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.