സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണ വില; 40,000 കടന്ന് കുതിപ്പ്

സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണ വില; 40,000 കടന്ന് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. പവന് 40,000ത്തിന് മുകളിലാണ് ഇന്നും നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 5025 രൂപയും പവന് 40,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. പവന് 40,080 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെയും ഇന്നുമായി പവന് 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ മാസം 14 നാണ് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 40,240 രൂപയിലാണ് വ്യാപാരം നടന്നത്.

ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണവില പവന് 40,000ത്തിന് മുകളില്‍ കടക്കുന്നത്. ഇതില്‍ മൂന്ന് തവണയും ഈ ഡിസംബര്‍ മാസത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് സ്വര്‍ണ വില ആദ്യമായി 40,000ത്തിന് മുകളില്‍ കടന്നത്. 40,560 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.