പച്ച

പച്ച

പൊടിക്കുഞ്ഞായിരുന്നപ്പോഴാ ഞാൻ ഈ തറവാട്ടിൽ വന്നേ.. പിന്നെ എന്റെ അച്ഛനും അമ്മയും എല്ലാം ഇവരാ... എന്നെ ഇവർ പൊന്നുപോലെ നോക്കി വളർത്തി...

പ്രായപൂർത്തി ആയതോടെ ധാരാളം പണം സമ്പാദിച്ച്...,നല്ല നിലയിൽ ഞാൻ കുടുംബം പോറ്റി...

ഇതിനിടയിൽ എനിക്കുണ്ടായ കുറവുകളും മുറിവുകളുമെല്ലാം ഈ കുടുംബത്തിനായി ഞാൻ സഹിച്ചു...

കാലം മാറി കഥ മാറി ഞാനിന്ന് വൃദ്ധനായി.. രോഗിയായി.. ആർക്കും വേണ്ടാതായി..

എനിക്കു വേണ്ടി മക്കൾ വിലപേശുകയാണ്.. വളർന്ന മണ്ണും, വിണ്ണും വിട്ട് എനിക്ക് പടിയിറങ്ങാൻ സമയമായിരിക്കുന്നു.. ഇവിടെ ഇനി വലിയ ഫ്ളാറ്റുകളും റോഡുകളും വരും... ഞാനും പതിയെ തിരിച്ചു വരും.. റബ്ബർ മരത്തിന്റെ... കട്ടിലായ്....

നമ്മുടെ ജീവിതം പച്ച പിടിപ്പിച്ച കരങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം 

✍️ സിബി നെല്ലിക്കൽ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.