കുഞ്ഞനുജത്തിയെ ഒന്നെടുക്കാന്‍ ആവേശംകൊള്ളുന്ന കുഞ്ഞു സഹോദരന്‍: മനോഹരം ഈ സ്‌നേഹക്കാഴ്ച

കുഞ്ഞനുജത്തിയെ ഒന്നെടുക്കാന്‍ ആവേശംകൊള്ളുന്ന കുഞ്ഞു സഹോദരന്‍: മനോഹരം ഈ സ്‌നേഹക്കാഴ്ച

നാളുകളായി ഏറെ ജനപ്രിയമാണ് സോഷ്യല്‍ മീഡിയ. നിരവധിയാണ് ഒരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകളും. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകല്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരികയാണ്.

പലപ്പോഴും രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും മനോഹരമായ ഒരു സ്‌നേഹക്കാഴ്ചയാണ്. സഹോദരസ്‌നേഹത്തിന്റെ നിഷ്‌കളങ്കമായ മാതൃകയാണ് ഈ വീഡിയോ.

ജനിച്ചു വീണ തന്റെ കുഞ്ഞു സഹോദരിയെ ഒന്നു കാണാനും കൈയിലെടുക്കാനും ആവേശം കൊള്ളുന്ന ഒരു കുഞ്ഞു സഹോദരന്റേതാണ് ഈ വീഡിയോ. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞു സഹോദരന്റെ സ്‌നേഹവും ഉത്സാഹവും കാണുമ്പോള്‍ ആരുടേയും മനസ്സ് നിറയും.

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന അച്ഛനേയും കുഞ്ഞിനെ ഒന്നെടുക്കാനായി കാത്തു നില്‍ക്കുന്ന കുഞ്ഞു സഹോദരനേയും വീഡിയോയില്‍ കാണാം. കുഞ്ഞു പെങ്ങളെ സ്‌നേഹത്തോടെ തലോടുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട് കുഞ്ഞു സഹോദരന്‍. ആ കരുതലും മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ്. നിരവധിപ്പേരാണ് മനോഹരമായ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.