കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ മിടുക്കി; ഈ നടി ആരെന്ന് അറിയാമോ എന്ന് സോഷ്യല്‍മീഡിയ

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ മിടുക്കി; ഈ നടി ആരെന്ന് അറിയാമോ എന്ന് സോഷ്യല്‍മീഡിയ

ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചലച്ചിത്രതാരത്തിന്റെ കുട്ടിക്കാല ചിത്രം.

നടി ശോഭനയുടെ ബാല്യകാല ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തിലെ നടി ആരാണെന്നറിയാമോ എന്ന് ചോദിച്ചുകൊണ്ട് പലരും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ മുഖത്ത് വിടരുന്ന നടന ഭാവങ്ങളില്‍ നിന്നു തന്നെ ഇത് ശോഭനയുടെ ചിത്രമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായിരുന്നു ശോഭന. എന്നാല്‍ ഇടക്കാലത്ത് താരം സിനിമയില്‍ നിന്നും സ്വല്‍പം അകലം പാലിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച 'തിര'യ്ക്ക് ശേഷം ഇടവേള എടുക്കുകയായിരുന്നു ശോഭന. 2016-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ അടുത്തിടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്.


നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ശോഭനയ്ക്ക് പുറമെ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രദാന കഥാപാത്രങ്ങളായെത്തി. ഈ സിനിമയിലെ ശോഭനയുടെ അഭിനയവും കൈയടി നേടി ചലച്ചിത്രലോകത്ത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.