ചിറകുകള്‍ നല്‍കുന്ന പിതാവ്; ചിത്രശലഭം പോല്‍ കുഞ്ഞുവാവ: വീഡിയോ

ചിറകുകള്‍ നല്‍കുന്ന പിതാവ്;  ചിത്രശലഭം പോല്‍ കുഞ്ഞുവാവ: വീഡിയോ

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകള്‍ കണ്ടാല്‍ നാം അറിയാതെ പറഞ്ഞു പോകും 'സോ ക്യൂട്ടെന്ന്'. കഴിഞ്ഞ ഏതനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത് നിഷ്‌കളങ്കത നിറഞ്ഞ ഒരു കൊച്ചു വീഡിയോയാണ്. ദ് ക്യൂട്ടെസ്റ്റ് ബട്ടര്‍ഫ്‌ളൈ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ചു.

ഒരു കുഞ്ഞുവാവയും പിതാവുമാണ് ഈ വീഡിയോയില്‍. തലയിണയില്‍ കിടക്കുന്ന കുഞ്ഞുവാവയില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. കുഞ്ഞിനെ തലോടിയ ശേഷം പിതാവ് തലയിണ കുഞ്ഞിനോടുകൂടി ഉയര്‍ത്തുന്നു. ഒരു ചിത്രശലഭത്തെ പോലെ കുഞ്ഞുവാവയെ പറക്കാന്‍ സഹായിക്കുന്നു.

കാഴ്ചയില്‍ ഒരു കുഞ്ഞു ചിത്രശലഭത്തെപ്പോലം തന്നെയാണ് തോന്നുക. നിരവധിപ്പേരാണ് ഈ കൊച്ചു വീഡിയോയ്ക്ക കമന്റുമായി എത്തുന്നത്. മക്കള്‍ക്ക് ചിറകുകള്‍ നല്‍കേണ്ടവരാണ് മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ മറ്റൊന്നിനും പകരം വയ്ക്കാനാവില്ല മക്കള്‍- മാതാപിതാക്കള്‍ ബന്ധത്തെ. എന്നാല്‍ ആധുനികകലാത്ത് ഈ ബന്ധത്തിന് വിള്ളലുകള്‍ വീഴാറുണ്ട്. അത്തരം വിള്ളലുകള്‍ നികത്തി കൂടുതല്‍ കരുത്തോടെ സ്‌നേഹിക്കുവാന്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും പ്രചോദനം നല്‍കുക കൂടിയാണ് ഈ വീഡിയോ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.