റിച്ച്മണ്ട് :വിർജീനിയയിലെ മലയാളി അസ്സോസിയേഷനായ
ഗ്രാമത്തിന്റെ 2023 ലേയ്ക്കുള്ള പുതിയ ഭാരവാഹികൾ ജനുവരി 21,2023 നു ചുമതലയേറ്റു.റിച്ച്മണ്ട് മലയാളി സമൂഹത്തിൻറെ ഒത്തൊരുമയ്ക്കും കലാസാംസ്കാരിക വളർച്ചയ്‌ക്കും നെടുംതൂണായ ഗ്രാമത്തിൻറെ കാലാകാലങ്ങളായി മാറിമാറി വരുന്ന ഭാരവാഹികൾ എന്നും സമൂഹത്തിനായി അർപ്പിക്കുന്ന സേവനം എടുത്തു പറയേണ്ടതാണ് .

ഈ വർഷത്തെ ഗ്രാമത്തിൻറെ ഭാരവാഹികൾ :
ലിനോയ്സ് ഇടശ്ശേരി (പ്രസിഡണ്ട് ), ബിന്ദു ബിജു മറ്റമന(വൈസ് പ്രസിഡണ്ട്) , സൂരജ് ഗോദവർമ (ജനറൽ സെക്രട്ടറി),ബാബു ജോർജ് (ട്രെഷറർ), ദിലീപ് ദാസ് കിഴക്കേപലകത് (ജോയിൻറ് സെക്രട്ടറി),ഗിരീഷ് മോഹൻ (ഇൻഡോർ ഡയറക്ടർ),ജോസഫ് ബാബു (ഔട്ട്ഡോർ ഡയറക്ടർ),എബിൻ പോൾസൺ (സോഷ്യൽ മീഡിയ ഡയറക്ടർ ),സൗമ്യ സുനിൽ (വിമൻസ് ഫോറം ഡയറക്ടർ),ജാനിസ് പുള്ളത്തിൽ (യൂത്ത് ഫോറം ഡയറക്ടർ) എന്നിവരാണ്.
റിച്ച്മണ്ട് മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാവിരുന്നുകളിലേയ്ക്കും സാംസ്‌കാരിക സംമ്മേളനങ്ങളിലേയ്‌ക്കും കായിക മേളകളിലേയ്ക്കും സമൂഹത്തെ കൂട്ടികൊണ്ടു പോകാൻ പുതിയ ഭാരവാഹികൾ അശ്രാന്തം പരിശ്രമിക്കും.
ഈ വർഷത്തെ കാര്യപരിപാടികൾക്കു തുടക്കം കുറിക്കുന്നത് മാർച്ചിൽ നടക്കുന്ന AK 10 ക്രിക്കറ്റ് ടൂര്ണമെൻഡോടെ ആയിരിക്കും.ഏപ്രിൽ 29 നു ഗ്രാമോത്സാവവും ,ജൂൺ 3 നു ഗ്രാമത്തിൻറെ ആഭിമുഖ്യത്തിൽ പിക്‌നിക്കും നടത്തപെടുന്നതാണ്. ഓണം , ക്രിസ്തുമസ് ആഘോഷങ്ങൾ സെപ്‌റ്റംബർ ,ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനം എടുത്തിരിക്കുന്നു