ഇത് കിരീട ധാരണമായി കണക്കാക്കുന്നു; പുതിയ പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ഇത് കിരീട ധാരണമായി കണക്കാക്കുന്നു; പുതിയ പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീട ധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തിനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതെന്ന് ചോദ്യം ഉന്നയിക്കപ്പെടുകയാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച 20 പാര്‍ട്ടികളില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസും ഉള്‍പ്പെടുന്നു.

ഭാരതത്തിന്റെ പ്രഥമ വനിത ദ്രൗപതി മുര്‍മുവിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോഡിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല. നമ്മുടെ ജനാധിപത്യത്തിന് എതിരായ നേരിട്ടുള്ള കടന്നാക്രമണമാണ്. ഈ മാന്യതയില്ലാത്ത പ്രവൃത്തി രാഷ്ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുകയും ലംഘിക്കുകയും ചെയ്യുന്നതായി പരിപാടി ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതി ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി നടത്തിയ ട്വീറ്റിനെതിരെ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) വന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് അനാദരവാണെന്നും വിലകുറഞ്ഞ മനോഭാവം വെളിപ്പെടുത്തുന്നുവെന്നും ട്വിറ്റര്‍ പോസ്റ്റിന് പിന്നിലുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും ബിജെപി തിരിച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.