ലക്നൗ: ഉത്തർപ്രദേശിൽ വിധവയെയും 12 വയസ്സുള്ള മകളെയും ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച ശേഷം മതം മാറാൻ നിർബന്ധിച്ചതായി ആരോപണം. ബറേലി ജില്ലയിലെ ബരാദാരിയിലുള്ള വിധവയായ യുവതിയാണ് വെള്ളിയാഴ്ച പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
യുവതി പരാതിയിൽ പറയുന്നതിങ്ങനെ, മൂന്ന് മാസം മുമ്പ് ഇറാം സെയ്ഫി എന്ന സ്ത്രീയുമായി താൻ സൗഹൃദത്തിലായി. താനുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം, സെയ്ഫി ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങി. അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചു.
തന്റെ വീഡിയോകൾ പകർത്തി സെയ്ഫി തന്നെ ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചു. സെയ്ഫിയുടെ സഹോദരൻ ബബ്‌ലു സെയ്ഫിയും പലതവണ തൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും തന്റെ 12 വയസ്സുള്ള മകളെ ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പിന്നീട് വ്യാഴാഴ്ച സെയ്ഫി വിധവയെയും മകളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇവിടെവച്ച് ഇരുവരെയും മതം മാറാൻ നിർബന്ധിക്കുകയും, എതിർത്തപ്പോൾ പ്രതികൾ തന്നെയും മകളെയും മർദിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഇറാം സെയ്ഫി, ബബ്‌ലു സെയ്ഫി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. ലൗ ജിഹാദാണ് ഇതെന്ന് ചില ഹിന്ദു സംഘടനകൾ ആരോപണിക്കുന്നുണ്ടെങ്കിലും പൊലിസ് ഇതിലൊരു സ്ഥിതീകരണം നൽകിയിട്ടില്ല. പ്രതികളുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.