തമിഴ് അക്ഷരമാലയോ ജിലേബിയോ? മെറ്റായുടെ ത്രെഡ്‌സ് ലോഗോയില്‍ കുരുങ്ങി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

തമിഴ് അക്ഷരമാലയോ ജിലേബിയോ? മെറ്റായുടെ ത്രെഡ്‌സ് ലോഗോയില്‍ കുരുങ്ങി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം മെറ്റാ ഔദ്യോഗികമായി പുതിയ സമൂഹ മാധ്യമമായി ത്രെഡസ് അവതരിപ്പിച്ചു. കോടീശ്വരനായ എലോണ്‍ മസ്‌കിന്റെ ട്വിറ്ററുമായി മത്സരിക്കാന്‍ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ടെക്‌നോളജി ലോകത്ത് എത്തുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.

ചിലര്‍ ത്രഡ്‌സിനെ ഉപമിക്കുന്നത് ഇന്ത്യക്കാരുടെ ഇഷ്ട മധുര പലഹാരമായ ജിലേബിയുമായാണ്.
ഇതിനെല്ലാം ഇടയില്‍, ആപ്ലിക്കേഷന്റെ ലോഗോ ദ്രാവിഡ ഭാഷകളായ തമിഴ്, മലയാളം എന്നിവയുമായി വളരെ സാമ്യമുള്ളതാണെന്ന് പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.

നിരവധി ഉപയോക്താക്കള്‍ ഇത് തമിഴ് അക്ഷരമാലയിലെ 'കു' എന്ന അക്ഷരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ മനയാളികള്‍ 'ത്ര', 'ക്രാ' എന്നീ അക്ഷരങ്ങള്‍ക്ക് സമാനമാണെന്ന് ഉറപ്പിക്കുന്നു.

വല്ലാത്ത ചതിയാണെന്നും എന്തൊരു വിധിയാണെന്നും ടെക് ലോകം പറയുമ്പോള്‍ ആരാണ് ചതിച്ചത്, ഇത് ആരുടെ വിധിയാകും എന്നതിന് ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. തുറന്ന വാക്ക് പോരിലേക്ക് മസ്‌ക്കും സക്കര്‍ബര്‍ഗും പോകുമ്പോള്‍ ഉപഭോക്താക്കാള്‍ക്ക് ട്വിറ്റെറിനെയും ത്രഡ്‌സിനെയും വ്യക്തമായി അറിയാം. തങ്ങള്‍ക്ക് ഏതാണോ ഉപയോഗിക്കാന്‍ എളുപ്പം അത് തിരഞ്ഞെടുത്ത് പൊതുജനങ്ങള്‍ അവ ഉപയോഗിക്കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവര്‍ ഇരുവരും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്റെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സക്കര്‍ബര്‍ഗ് ത്രഡ്‌സ് ഇറക്കിയതോടെ ഇലോണ്‍ മസ്‌ക്ക് ഇതുമായി ബന്ധപ്പെട്ട് മത്സരമാവാം, ചതി പാടില്ലെന്ന് പറഞ്ഞിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.