വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും നീക്കം ചെയ്ത് ഓഷ്യൻഗേറ്റ്

വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും നീക്കം ചെയ്ത് ഓഷ്യൻഗേറ്റ്

വാഷിങ്ടൺ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ടൈറ്റൻ ദുരന്തത്തെ തുടർന്ന് അന്തർവാഹിനിയുടെ ഉടമകളായിരുന്ന ഓഷ്യൻഗേറ്റ് അവരുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും നീക്കം ചെയ്തു. പര്യവേഷണവും വാണിജ്യ സേവനവും നിർത്തിവച്ചതായും കമ്പനി അറിയിച്ചു. ഇതിനിടെയാണ് ഇന്റർനെറ്റിൽ നിന്നും ഓഷ്യൻഗേറ്റിന്റെ സോഷ്യൽമീഡിയ പേജുകളും അപ്രത്യക്ഷമായിരിക്കുന്നത്. പര്യവേഷണ ദൗത്യങ്ങൾ നിർത്തിവെയ്ക്കുന്നതായി ഓഷ്യൻഗേറ്റ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചിരുന്നു.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റൻ പേടകം ജൂൺ 18നാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയർന്ന മർദത്തിൽ പേടകം തകർന്നാണ് അപകടമുണ്ടായത്.

അപകടത്തിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ദൻ പോൾ ഹെന്റി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ തകർന്ന തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിൽ നിന്നും തീര സംരക്ഷകർ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. യുഎസിലെ ആരോഗ്യ വിദഗ്ധർ ഇപ്പോളത് പരിശോധിച്ചു വരികയാണ്.

റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ അധവാ ആർഓവിസ് ഉപയോഗിച്ചാണ് 12500 അടി താഴെയുള്ള സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് അവശിഷ്ടങ്ങൾ പൊക്കി എടുത്തത്. പിന്നീട് ഒരു കപ്പൽ ഈ അവശിഷ്ട ഭാഗങ്ങൾ കാനഡയിലെ ഒരു തുറമുഖത്തേയ്ക്ക് എത്തിക്കുകയായിരുന്നു. ടൈറ്റാനിക്കിൽ നിന്ന് ഏകദേശം 1600 അടി (488 മീറ്റർ) അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.