ലക്നൗ: ഹമാസ് ഭീകരവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ഇസ്രയേലില്‍ ഹമാസ് നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രയേലിനെ എതിര്‍ത്തും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തുകയായിരുന്നു.
ഇസ്രയേല്‍ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാര്‍ഡുകളുമേന്തി അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. 'അലിഗഡ് മുസ്ലീം സര്‍വകലാശാല പലസ്തീനിനൊപ്പം നില്‍ക്കുന്നു. സ്വതന്ത്ര പലസ്തീന്‍, ഈ ഭൂമി പാലസ്തീനാണ്, ഇസ്രായേലല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നു വന്നു.
ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പലസ്തീനെ പിന്തുണച്ച് എഎംയു വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോല്‍ തന്നെ ഇന്ത്യ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.