ജനം ആര്‍ക്കൊപ്പം? രാജസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി

ജനം ആര്‍ക്കൊപ്പം? രാജസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി

ജയ്പൂര്‍: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിങ് പിന്നീട് നടക്കും. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് കോടിയിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

199 മണ്ഡലങ്ങളിലായി 5,25,38,105 പേരില്‍ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകള്‍ 2.52 കോടിയും പുരുഷന്മാര്‍ 2.73 കോടിയുമാണ്. വോട്ടര്‍ പട്ടികയില്‍ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ട് ചെയ്തവരില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. 1875 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 183 പേര്‍ മാത്രമാണ് സ്ത്രീകള്‍. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഭരണകാലയളവില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പ്രഖ്യാപിച്ച ഏഴ് ഗാരന്റികളും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.