ന്യൂഡല്‍ഹി: യൂട്യൂബില്‍ രണ്ട് കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ബഹുദൂരം മുന്നിലാണ്.
4.5 ബില്യണ്‍ (450 കോടി) വീഡിയോ കാഴ്ചക്കാരും ഇതുവരെ മോഡി ചാനലിലുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സ്, വീഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണ നിലവാരം എന്നീ കാര്യത്തിലെല്ലാം അദേഹം തന്നെയാണ് യൂട്യൂബില്‍ മുന്നില്‍. 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണ് രണ്ടാമതുള്ളത്.