സംസ്ഥാനങ്ങള്‍ക്ക് ഇനി ജിഎസ്ടി നഷ്ടപരിഹാരം നല്‍കില്ല; കോവിഡ് കാലത്ത് പണം നല്‍കിയത് കടമെടുത്ത്: നിര്‍മല സീതാരാമന്‍

സംസ്ഥാനങ്ങള്‍ക്ക് ഇനി  ജിഎസ്ടി നഷ്ടപരിഹാരം നല്‍കില്ല; കോവിഡ് കാലത്ത് പണം നല്‍കിയത് കടമെടുത്ത്: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ട പരിഹാരത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നുവെന്നും അവര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ചോദിച്ചത്.

കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാല്‍ കടമെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നല്‍കാന്‍ കടമെടുത്ത പണവും പലിശയും നല്‍കുന്നതിന് മാത്രമാണ്.

അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരവുമാണ് നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.