ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനമാണ് വിജയം. ഫലം ഡിജിലോക്കറിലും cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നുമറിയാം.
ഈ വര്‍ഷം 0.48 ശതമാനം വര്‍ധനയുണ്ട്. 92.12 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.
പെണ്‍കുട്ടികളാണ് പരീക്ഷയില്‍ ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. ബോര്‍ഡ് പരീക്ഷയില്‍ 2.04 ശതമാനം പോയന്റോടെ ആണ്‍കുട്ടികളെ പിന്തള്ളി പെണ്‍കുട്ടികള്‍ 94.75 ശതമാനം വിജയം നേടി. 92.71 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ഡല്‍ഹി മേഖലയില്‍ 94.35 ശതമാനം പേര്‍ വിജയിച്ചു.
തിരുവനന്തപുരത്ത് 99.75 ശതമാനവും വിജയവാഡയില്‍ 99.60 ശതമാനവും ചെന്നൈയില്‍ 99.30 ശതമാനവും ബംഗളൂരുവില്‍ 99.26 ശതമാനവുമാണ് വിജയം.
സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ഫലം രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാര്‍ വിജയം കൂടുതലാണ്. പരീക്ഷയെഴുതിയ 24,000 ത്തിലേറെ വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍.