വാരാണസിയില്‍ നരേന്ദ്ര മോഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വാരാണസിയില്‍ നരേന്ദ്ര മോഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 ന് ആകും പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച ശേഷമാകും മോഡി പത്രിക സമര്‍പ്പിക്കാനെത്തുക.

അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാരാണസിയില്‍ മൂന്നാം തവണയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത്തവണ മോഡിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014 ലും 2019 ലും മോഡിക്ക് ഗംഭീര വിജയമാണ് വാരാണസി നല്‍കിയത്. 2019 ല്‍ നൂറിലേറെ സ്ഥാനാര്‍ത്ഥികളാണ് മോഡിക്കെതിരെ മത്സരിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ റോഡ് ഷോ നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.