ന്യൂഡല്‍ഹി: നീറ്റുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാത്ത ഹര്‍ജികള്‍ ഈ മാസം ഒന്നിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ക്രമക്കേടുകള്‍ ആരോപിച്ചും നീറ്റ്-യുജി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള മറ്റ് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു. 2024 ലെ നീറ്റ്-യുജി പരീക്ഷയില്‍ ഹാജരായ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഒഎംആര്‍ ഷീറ്റുകള്‍ സംബന്ധിച്ച് പരാതികള്‍ ഉന്നയിക്കുന്നതിന് എന്തെങ്കിലും സമയപരിധിയുണ്ടോ എന്ന് അറിയിക്കാന്‍ സുപ്രീം കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടിരുന്നു.