തിരുവനന്തപുരം: വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷപ്രവര്‍ത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പൊലീസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരള പൊലീസിന്റെ കരുതല്‍ നാട് മുന്‍പും അനുഭവിച്ചിട്ടുണ്ട്. കേരള പൊലീസ് അസോസിയേഷന്‍ എസ്എപി ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറി. അതേസമയം ദുരന്ത ഭൂമിയില്‍ എട്ടാം ദിനവും തിരച്ചില്‍ തുടരുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കളക്ടര്‍ ഏറ്റെടുക്കും.