തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. ഇന്ന് രാവിലെയായിരുന്നു അപകടം.
വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ നീന്തി കരയില്‍ക്കയറുകയായിരുന്നു. തിരയില്‍പ്പെട്ട സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ വ്യക്തമാക്കിയത്.
കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.